ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിക്കാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണുകളും, അനുബന്ധ ഉപകരണങ്ങളുമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ഒരു മാസത്തെ ആഘോഷകാലത്ത് ഷിയോമി ഇന്ത്യയില്‍ 8.5 മില്ല്യണ്‍ ഡിവൈസുകള്‍ വിറ്റഴിച്ചെന്നാണ് ചൈനീസ് ടെക് വമ്ബന്റെ കണക്ക്.
ഏകദേശം 1 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വില്‍പ്പനയാണ് ഇതുവഴി ഷിയോമി കരസ്ഥമാക്കിയത്. ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 8 വരെയുള്ള കാലത്താണ് ഈ വമ്ബന്‍ വില്‍പ്പന കമ്ബനി നടത്തിയത്. വില്‍പ്പനയുടെ അനുപാതം നോക്കിയാല്‍ ഏകദേശം ഓരോ സെക്കന്‍ഡിലും 3 ഡിവൈസുകളാണ് ഷിയോമി വിറ്റത്.
ഷിയോമി സ്മാര്‍ട്ട്ഫോണുകള്‍, എംഐ എല്‍ഇഡി ടിവികള്‍, എംഐ ബാന്‍ഡ് 3, എംഐ പവര്‍ ബാങ്കുകള്‍, എംഐ ഇയര്‍ഫോണുകള്‍, എംഐ റൗട്ടര്‍, കൂടാതെ എംഐ ഇക്കോസിസ്റ്റം, ആക്സറികള്‍ എന്നിവ എംഐ.കോം. എംഐ ഹോം, പാര്‍ട്ണര്‍ ചാനലുകളിലൂടെയാണ് വില്‍പ്പന നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4 മില്ല്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് കമ്ബനി വിറ്റത്.