സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍: ക്യാമറയുമായി യുഎസ് ഗവേഷകര്‍1 min read

സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍ വരെ അതിവേഗത്തില്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന സൂപ്പര്‍ ക്യാമറയുമായി യുഎസ് ഗവേഷകര്‍. സമയത്തെ തോല്‍പ്പിക്കുന്ന വേഗത്തില്‍ കാഴ്ചയുടെ സൂക്ഷ്മാംശം ഒപ്പിയെടുക്കുന്ന പുതിയ ക്യാമറ യുഎസിലെ കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

പ്രകാശം വിവിധ പദാര്‍ഥങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച ഗവേഷണത്തില്‍ ഏറെ സഹായകമാകും പുതിയ ക്യാമറയെന്നാണു പ്രതീക്ഷ. ഈ ക്യാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അതേ വേഗത്തിലും സൂക്ഷ്മതയോടെയും സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരിപ്പോള്‍. കംപ്രസ്ഡ് അള്‍ട്രാഫാസ്റ്റ് ഫൊട്ടോഗ്രഫി (കപ്) സംവിധാനത്തില്‍ അള്‍ട്രാസൗണ്ട്, ലേസര്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് ഇതിനുള്ള സാധ്യതകള്‍ തേടുകയാണ്. പുതിയ ക്യാമറ ആധുനിക ചികിത്സാ രംഗത്തുള്‍പ്പെടെ പ്രയോജനപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *