32 ഭാഷകളില്‍ വിവരം കൈമാറാവുന്ന വാര്‍ത്താവിനിമയ കേന്ദ്രവുമായി റിയാദ്1 min read

റിയാദ്: രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയാ സെന്ററിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നിര്‍വഹിച്ചു. കമ്യൂണിക്കേഷന്‍ സെന്റര്‍ വിവരവിനിമയ രംഗത്ത് നാഴികക്കല്ലായി മാറുമെന്നും 32 ഭാഷകളില്‍ വിവരം കൈമാറുന്ന സെന്റര്‍ ആഗോളതലത്തില്‍ കരുത്തുറ്റ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷന്‍ 2030ന്റെ ഭാഗമായി ലോക രാജ്യങ്ങളുമായി കൂടുതല്‍ ആശയ വിനിമയത്തിന് കമ്യൂണിക്കേഷന്‍ സെന്റര്‍ സഹായിക്കും. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കമ്യൂണിക്കേഷന്‍ സെന്ററില്‍ വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനും തെറ്റായ സന്ദേശങ്ങളെ പ്രതിരോധിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *