6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം .ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു1 min read

30/7/22

ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു.ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും.ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. പി.വി.ആർ.പിക്ച്ചേഴ്സ് ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്.

ഭരത്തിൻ്റെ അഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ബോഡി വരെ പാകപ്പെടുത്തിയാണ് ക്യാമറായ്ക്ക് മുമ്പിലെത്തിയത്.സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് 6 ഹവേഴ്സ്. ഈ രംഗങ്ങളിൽ ഭരത്തും സംഘവും നന്നായി ശോഭിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഇവർ നാല് പേരും ആറ് മണിക്കൂറിനുള്ളിൽ ചില നീറുന്ന പ്രശ്നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകൾ, അത്യന്തം ഉദ്യോഗത്തോടെ സസ്പെൻസ് നിറച്ച്, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലർ ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകനും, ക്യാമറാമാനും കഴിഞ്ഞിരിക്കുന്നു. കൈലാസ് മേനോൻ്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ആകർഷകമാണ്. അതുപോലെ സിനു സിദ്ധാർഥിൻ്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വർദ്ധിപ്പിച്ചിരിക്കുന്നു. വിപിൻ പ്രഭാഗറിൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും 6 ഹവേഴ്സ്

https://fb.watch/ezD5pQ24sG/

ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന 6 ഹവേഴ്സ് സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. ക്യാമറ -സിനു സിദ്ധാർഥ് ,കഥ -സുരേഷ് തൂത്തുക്കുടി ,തിരക്കഥ, സംഭാഷണം – അജേഷ് ചന്ദ്രൻ , എഡിറ്റിംഗ് – പ്രവീൺ പ്രഭാഗർ, ഗാനങ്ങൾ – മനു മഞ്ചിത്ത്, സംഗീതം – കൈലാസ് മേനോൻ, ആലാപനം‌ – നിത്യാ മാമൻ, നിരഞ്ച്, ആർട്ട് – ശ്രീജിത്ത് ശ്രീധർ, മേക്കപ്പ് – അനിൽ നേമം, കോസ്റ്റും – രമ്യ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിപിൻ വല്ലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ – ആസിഫ് ആർ .എച്ച്,സൗണ്ട് ഡിസൈൻ – അരുൺ വർമ്മ ,അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി.മേനോൻ, സ്റ്റിൽ – ശ്രീനി മഞ്ചേരി,പി.ആർ.ഒ- അയ്മനം സാജൻ .വിതരണം – പി.വി.ആർ.പിക്ച്ചേഴ്സ്.

ഭരത്, അനുമോഹൻ, ആദിൽ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമൻ, രമേഷ് വലിയശാല, സൂരജ് മോഹൻ, പ്രമീൾ, വിവിയ ശാന്ത്, നീന കുറുപ്പ് ,സാനിയ ബാബു എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published.