മാധ്യമ പ്രവർത്തകനെ അപമാനിച്ച ദത്തനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം :ജേർണലിസ്റ്റ് മീഡിയ ക്ലബ്‌1 min read

19/10/23

തിരുവനന്തപുരം :മാധ്യമ പ്രവർത്തകനെ അപമാനിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തനെ  മുഖ്യമന്ത്രി പുറത്താക്കണമെന്ന് ജേർണലിസ്റ്റ് മീഡിയ ക്ലബ്‌. ജീവൻ ത്യജിച്ചും മാധ്യമ പ്രവർത്തനം നടത്തുന്നവരെ പരിഹസിക്കുന്ന അധികാര വർഗ്ഗത്തിന്റെ നിലപാട് ശരിയല്ലെന്നും JMC അറിയിച്ചു. സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലാണ് JMC നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ പത്രപ്രവർത്തക സമൂഹത്തെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജേർണലിസ്റ്റ് മീഡിയക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യപടി എന്ന നിലയിലാണ് ക്ലബ്ബിന്റെ സംസ്ഥാനതല
കമ്മിറ്റിക്ക് രൂപം നൽകിയത്. പത്രപ്രവർത്തകരെ സംരക്ഷിക്കേണ്ട ഭരണവർഗ്ഗത്തിൽ നിന്നുപോലും
ഒറ്റപ്പെടുത്തലും ശകാരങ്ങളും ഏൽക്കേണ്ടിവരുന്ന സാഹചര്യത്തിലും ഓൺലൈൻ മാധ്യമ രംഗം ശക്തമായി എങ്കിലും, മാധ്യമപ്രവർത്തനം എന്തെന്നറിയാത്ത ചിലരുടെ ഈ രംഗത്തേയ്ക്കുള്ള രംഗപ്രവേശം സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കൂടി വെല്ലുവിളിയായി തീരുകയും ഇത്തരക്കാരുടെ ഇടപെടീൽ യഥാർത്ഥ മാധ്യമ പ്രവർത്തകന് ദോഷമായി തീരുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് മീഡിയ ക്ലബ്ബിന്റെ പ്രസക്തി വർദ്ധിക്കുന്നത്.
ഒറ്റപ്പെട്ട മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുകയും അവർക്ക് തണലൊരുക്കുകയുമാണ് മീഡിയ ക്ലബ്ബിന്റെ അജണ്ടകളിൽ പ്രധാനം. ഇതിന്റെ ഭാഗമായി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മീഡിയ ക്ലബ്ബിന്റെ യൂണിറ്റുകൾ ആരംഭിക്കുന്നതിനും ഇപ്പോൾ നിലവിലുള്ള ജില്ലാ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും സംസ്ഥാന കമ്മിറ്റി പ്രതിജ്ഞാബദ്ധമാണ്. പൊതുജന ഉപകാരപ്രദവും, മാധ്യമ സംരക്ഷണവും, ജനകീയ താൽപര്യവും മുൻ നിർത്തിയായിരിക്കും ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ പ്രവർത്തന രീതി. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. ഷിബു, അനിൽകുമാർ നെയ്യാറ്റിൻകര, ജനചിന്ത പ്രേം , സജി ചാത്തന്നൂർ, പുനലൂർ രാജൻ പിള്ള, സന്തോഷ്‌ കുമാർ, സരിജ തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ..
**********************
ചീഫ് അഡ്വൈസർ –
പി. എ. അലക്സാണ്ടർ എറണാകുളം
(മലയാള മനോരമ റിട്ട. അസിസ്റ്റന്റ് എഡിറ്റർ)

പ്രസിഡന്റ് –
ചെമ്പകശ്ശേരി ചന്ദ്രബാബു
(കേരള വാർത്ത, മലയാള കേരളം ന്യൂസ്)

ജനറൽ സെക്രട്ടറി –
കെ. സി. ഷിബു
(കലാദീപം മാസിക, കലാദീപം ന്യൂസ് ഓൺലൈൻ)

വൈ. പ്രസിഡന്റ് –
അനിൽ കുമാർ നെയ്യാറ്റിൻകര
(കേരള ഫോക്കസ്)

വൈ. പ്രസിഡന്റ് –
പുനലൂർ രാജൻ പിള്ള
(മീഡിയ 7 ലൈവ്)

വൈ. പ്രസിഡന്റ് –
സജി ചാത്തന്നൂർ
(കൊല്ലം എക്സ്പ്രസ്സ് ന്യൂസ്)

ജോ. സെക്രട്ടറി –
ജനചിന്ത പ്രേം
(ജനചിന്ത)

ജോ. സെക്രട്ടറി –
പുനലൂർ കെ. രാജേന്ദ്രകുമാർ
(ചക്കുളത്തമ്മ മാസിക)

ജോ. സെക്രട്ടറി –
ശ്യാം ഷാജി മയ്യനാട്
(മറുനാടൻ മലയാളി)

ട്രഷറർ –
സരിജ തിരുവനന്തപുരം
(ഫൈറ്റർ മീഡിയ)

എക്സിക്യുട്ടീവ് അംഗം – പി.സി ഹരീഷ് കോഴിക്കോട്
(ദി ട്രൂത്ത് ലൈവ്)

എക്സിക്യൂട്ടീവ് അംഗം – ശശിധരൻ
(പുണ്യഭൂമി)

എക്സിക്യൂട്ടീവ് അംഗം – സി. സന്തോഷ് കുമാർ
(സായാഹ്നം ദിനപത്രം)

Leave a Reply

Your email address will not be published. Required fields are marked *