ഖാർഗെയോ?.. തരൂരോ?..കോൺഗ്രസ്‌ അധ്യക്ഷൻ തെരഞ്ഞെടുപ്പ് ഇന്ന് ;പിന്തുണ കൂടുതൽ ഖാർഗെക്കെന്ന് സൂചന1 min read

17/10/22

ഡൽഹി :ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഇന്ന്   കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കും . രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.

നേരത്തെ വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരേ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്ക് മാര്‍ക്ക് നല്‍കണമെന്നായിരുന്ന തരൂരിന്റെ ആവശ്യം  അംഗീകരിച്ചിരുന്നു . നമ്പർ പകരം ടിക്ക് നല്‍കിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി. വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ നേര്‍ക്ക് ഒന്ന് എന്നെഴുതണമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം നല്‍കിയിരുന്നത്.

ഗുണന ചിഹ്‌നമോ, ശരി മാര്‍ക്കോ ഇട്ടാല്‍ വോട്ട് അസാധുവാകും. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. ബാലറ്റ് പേപ്പറില്‍ ആദ്യം പേരുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്റെ പരാതി തിരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി തരൂര്‍ രംഗത്തുവന്നത്.

എ ഐ സി സി , പിസിസികളിലുമായി 67 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത്. എഐസിസിസി, പിസിസി അംഗങ്ങളായ 9,308 വോട്ടര്‍മാര്‍. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *