ആചാര്യശ്രീ ഷഡാനന വിദ്യാപീഠം പൂജാദ്രവ്യങ്ങൾ നൽകി1 min read

തിരുവനന്തപുരം :വിളക്കിത്തല നായർ സമുദായ ആചാര്യൻ കെ. ഷഡാനനൻ നായരുടെ പേരിൽ  രൂപീകൃതമായ ആദ്യ കൂട്ടായ്മയായ ‘ആചാര്യശ്രീ ഷഡാനന വിദ്യാപീഠം ‘വെള്ളായണി പടിപ്പുര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പൂജാദ്രവ്യങ്ങൾ നൽകി. കേരളത്തിലെ സമുദായ ക്ഷേത്രങ്ങളിൽ പൂജാദ്രവ്യങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂജാദ്രവ്യ സമർപ്പണം നടന്നത്.  പടിപ്പുര ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര ട്രഷറർ ഗോപി പൂജാദ്രവ്യങ്ങൾ ഏറ്റുവാങ്ങി.

വിളക്കിത്തലനായർ സമുദായത്തിന്റെ ഉന്നമനത്തിനായി 1900ത്തിൽ ശ്രീ ഷഡാനനൻ നായർ സ്ഥാപിച്ച ‘സമസ്ത കേരള വിളക്കിത്തല നായർ സമാജമാണ്‌ ‘കേരളത്തിൽ ആദ്യമായി ഉണ്ടായ വിളക്കിത്തല നായർ സംഘടന. നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ പ്രചോദനമുൾകൊണ്ടാണ് പിൽക്കാലത്ത് വിളക്കിത്തല നായർ സമുദായ സംഘടനകൾ ഉണ്ടായത്.   

പടിപ്പുര ശ്രീ ഭഗവതി ക്ഷേത്രം വിളക്കിത്തല നായർ സമുദായ ക്ഷേത്രമാണ്. ശ്രീ. ഗോപിയുടെ കുടുംബക്ഷേത്രമായ ഈ അമ്പലത്തിന്റെ നടത്തിപ്പു ചുമതല ‘കേരള വിളക്കിത്തല നായർ സൊസൈറ്റിക്കാണ്’. KVNSന്റെയും, കുടുംബക്കാരുടെയും നേതൃത്വത്തിൽ വളരെ നല്ലരീതിയിലാണ് ക്ഷേത്രം മുന്നോട്ട് പോകുന്നത്.

ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ ഭഗവതി (ഭദ്രകാളി )ആണ്, ഉപദേവന്മാരായി മഹാ ഗണപതി, തമ്പുരാൻ, നാഗങ്ങൾ എന്നിവരുമുണ്ട്.എല്ലാ മലയാള മാസത്തിലെയും ചോതി നക്ഷത്രത്തിൽ (പ്രതിഷ്ഠാ നക്ഷത്രം ) വൈകുന്നേരവും ആയില്യം നക്ഷത്രത്തിൽ രാവിലെയും ആണ് സാധാരണ പൂജകൾ നടന്നുവരുന്നത്.കൂടാതെ ഭക്തജനങ്ങൾക്ക് അവരവരുടെ കുടുംബങ്ങളിൽ നടക്കുന്ന വിശേഷ അവസരങ്ങളോട് അനുബന്ധിച്ചു പൂജ നടത്താനുള്ളസൗകര്യവും ഉണ്ടായിക്കുന്നതാണെന്നു ക്ഷേത്രകമ്മിറ്റി   അറിയിച്ചു.

ചടങ്ങിൽ വിദ്യാപീഠം പ്രതിനിധികളായ ജി. എസ്. നായർ, രാജേഷ് ശങ്കരി, ജനചിന്ത പ്രേം,VNS സംസ്ഥാന ബോർഡ്‌ മെമ്പർ ഏണിക്കര രാജേഷ്,  KVNS തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെള്ളായണി ജയചന്ദ്രൻ, ജില്ലാ ജോയിൻ സെക്രട്ടറി കാലടി സുരേഷ് , ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ തുളസി, വിദ്യ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *