ഹൈകോടതി അന്വേഷിക്കണം:അഡ്വ :എസ്.സുരേഷ്.1 min read

തിരുവനന്തപുരം:പാലക്കാട്ട് സഞ്ജിത് കൊലക്കേസ്സ് പ്രതിക്ക് നാലാം ദിവസം ജാമ്യം അനുവദിച്ച പാലക്കാട് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്വേഷണം നടത്തണമെന്ന് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റേത് ഉൾപ്പെടെയുള്ള കൊലപാതകങ്ങൾ NIA യും കേന്ദ്ര ഏക്സികൾക്കും കൈമാറണമെശ്യപ്പെട്ട് അഭിഭാഷകർ നടത്തിയ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്.

കേരളത്തിലെ ആഭ്യന്തര വകുപ്പ് PFI ഉൾപ്പെടെയുള്ള
ഇസ്ലാമിക ഭീകരവാദികൾക്ക് വിടുപണി ചെയ്യുകയാണ്.
ജ്യൂഡിഷ്യറിയുടെ ഭാഗത്ത് നിന്ന് അസ്വാഭാവിക വിഥികൾ പുറത്തു വരുന്നത് ഈ സാഹചര്യത്തിൽ പരിശോധിക്കപ്പെടണം.
ഐക്യരാഷ്ട്ര സഭയുടെ പോലും ഭീകരവാദ റിപ്പോർട്ടിൽ കേരളം പരാമർശ്ശിക്കപ്പെട്ടത് അപമാന കരമാണന്ന് എസ്.സുരേഷ് പറഞ്ഞു.
അഡ്വ.എ.രാധാകഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. അഭിഭാഷകപരിഷത് ദേശീയനിർവാഹക സമിതി അംഗം കെ.എസ്. രാജഗോപാൽ, BJP ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, അഡ്വ. സന്ധ്യ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മ്യൂസിയത്ത് നിന്ന് ആരംഭിച്ച പ്രകടനതെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *