പ്രചാരണത്തിനിറങ്ങുന്നവർ ആദ്യം സംഘടന പദവി രാജി വയ്ക്കണം :കോൺഗ്രസ്‌1 min read

11/10/22

ഡൽഹി :’എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘ആയി കോൺഗ്രസ്‌ നിർദേശം. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തരൂരും, ഖാർഗെയും കൊമ്പുകോർക്കുമ്പോൾ പക്ഷം പിടിക്കാതിരിക്കാൻ പ്രവർത്തകരെ വിലക്കുന്ന നിർദ്ദേശങ്ങൾ എ ഐ സി സി പുറത്തിറക്കി.

പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ര്‍​​​ഥി ഇ​​​ല്ലെ​​​ന്നും മ​​​ല്ലി​​​കാ​​​ര്‍​​​ജു​​​ന്‍ ഖാ​​​ര്‍​​​ഗെ​​​യും ഡോ. ​​​ശ​​​ശി ത​​​രൂ​​​രും സ്വ​​​ന്തം നി​​​ല​​​യി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പാ​​​ര്‍​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഥോ​​​റി​​​റ്റി​​​യും എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​വും വ്യ​​​ക്ത​​​മാ​​​ക്കി.

സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍​​നി​​​ന്നു സം​​​ഘ​​​ട​​​ന​​​യി​​​ലെ എ​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ​​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ വി​​​ല​​​ക്കു​​​ന്ന​​​ത് ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ര്‍​​​മാ​​​ന്‍ മ​​​ധു​​​സൂ​​​ദ​​​ന്‍ മി​​​സ്ത്രി ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി. പാ​​​ര്‍​​​ട്ടി​​​യു​​​ടെ ഏ​​​തെ​​​ങ്കി​​​ലും ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​മു​​​ള്ള​​​വ​​​ര്‍ ആ​​​ര്‍​​​ക്കു​​വേ​​​ണ്ടി​​​യും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്ത​​​രു​​​ത്. ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സ്ഥാ​​​നാ​​​ര്‍​​​ഥി​​​യെ പി​​​ന്തു​​​ണ​​​യ്ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ആ​​​ദ്യം സം​​​ഘ​​​ട​​​നാ പ​​​ദ​​​വി രാ​​​ജി​​​വ​​​യ്ക്ക​​​ണം. അ​​​തി​​​നു ശേ​​​ഷ​​​മേ പ്ര​​​ചാ​​​ര​​​ണം പാ​​​ടു​​​ള്ളൂ.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​ക്ക​​​ള്‍, മു​​​ന്ന​​​ണി സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി​​​ക​​​ള്‍, പാ​​​ര്‍​​​ട്ടി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സെ​​​ല്ലു​​​ക​​​ളു​​​ടെ​​​യും മേ​​​ധാ​​​വി​​​ക​​​ള്‍, ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​​​ക്കെ​​​ല്ലാം ഈ ​​​നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ബാ​​​ധ​​​ക​​​മാ​​​ണ്.

പ​​​ദ​​​വി​​​യി​​​ലി​​​രു​​​ന്ന് ആ​​​ര്‍​​​ക്കു​​വേ​​​ണ്ടി​​​യും പ്ര​​​ചാ​​​ര​​​ണം പാ​​​ടി​​​ല്ല. ഖാ​​​ര്‍​​​ഗെ​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച​​​തി​​​ന് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ വ​​​ക്താ​​​ക്ക​​​ളാ​​​യ ദീ​​​പേ​​​ന്ദ​​​ര്‍ ഹൂ​​​ഡ, സ​​​യ്യി​​​ദ് ന​​​സീ​​​ര്‍ ഹു​​​സൈ​​​ന്‍, ഗൗ​​​ര​​​വ് വ​​​ല്ല​​​ഭ് എ​​​ന്നി​​​വ​​​ര്‍ വ​​​ക്താ​​​വ് സ്ഥാ​​​നം ഞാ​​​യ​​​റാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

മ​​​ല്ലി​​​കാ​​​ര്‍​​​ജു​​​ന്‍ ഖാ​​​ര്‍​​​ഗെ​​​യും ശ​​​ശി ത​​​രൂ​​​രും അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ശേ​​​ഷി​​​യി​​​ലാ​​​ണു കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​​​ക്ക് അ​​​വ​​​രി​​​ല്‍ ആ​​​രെ വേ​​​ണ​​​മെ​​​ങ്കി​​​ലും സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്- എ​​​ഐ​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഗാ​​​ന്ധികു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും പാ​​​ര്‍​​​ട്ടി​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യു​​​ള്ള സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​ണു ഖാ​​​ര്‍​​​ഗെ​​​യെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക്ക് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​ന്മാ​​​ര്‍ സൗ​​​ക​​​ര്യം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്ത​​​ണം. ആ​​​ര്‍​​​ക്കെ​​​തി​​​രേ​​​യും ല​​​ഘു​​​ലേ​​​ഖ​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്ക​​​രു​​​ത്. വോ​​​ട്ട​​​ര്‍​​​മാ​​​രെ വാ​​​ഹ​​​ന​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​വ​​​ര​​​രു​​​ത്. നി​​​ര്‍​​​ദേ​​​ശം ലം​​​ഘി​​​ച്ചാ​​​ല്‍ സ്ഥാ​​​നാ​​​ര്‍​​​ഥി​​​ത്വം അ​​​സാ​​​ധു​​​വാ​​​ക്കാ​​​നും അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും മി​​​സ്ത്രി​​​യു​​​ടെ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ത്തി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.

Leave a Reply

Your email address will not be published. Required fields are marked *