കേരളത്തിൽ നിന്നും3 അൽഖ്വയ്ദ ഭീകരർ അറസ്റ്റിൽ, 6പേരെ പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തു1 min read

എറണാകുളം :ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അൽഖ്വയ്ദ ഭീകരർ അറസ്റ്റിൽ. എറണാകുളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും 3പേരെയും, പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും 6പേരെയുമാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ എൻ ഐ എ നടത്തിയ റെയ്‌ഡിൽ മുർഷിദ് ഹസ്സൻ, ഇയാകൂബ് ബിശ്വാസ്, മോസറഫ്  ഹസ്സൻ എന്നീ  3പേരും പിടിയിലായത്. 3പേരും ബംഗാളികൾ ആണ്.  ഇവരുടെ കൈയിൽ നിന്നും ആയുധങ്ങളും, ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. ഒരാൾ പാതാളത്തു നിന്നും, 2പേര് പെരുമ്പാവൂരിൽ നിന്നുമാണ് പിടിയിലായത്. ലോക്‌ഡോൺ കാലത്ത് കേരളത്തിൽ എത്തിയവരാണ് ഇവർ.

കെട്ടിടനിർമ്മാണ തൊഴിലാളികൾ ആയാണ് ഇവർ കേരളത്തിൽ എത്തിയത്. പാകിസ്ഥാൻ കേന്ദീകരിച്ചു പ്രവർത്തിക്കന്ന അൽഖ്വയ്ദ ഭീകരരാണ് ഇവരെന്ന് സംശയിക്കുന്നു.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *