കുടപ്പനക്കുന്ന് രാജീവ്‌ ഒരുക്കിയ ഭക്തി ഗാനാമൃതം “അമ്മക്കൊരു പാട്ട് “ഇന്നസെന്റും, ജഗദീഷും ചേർന്ന് പ്രകാശനം ചെയ്തു.1 min read

തിരുവനന്തപുരം :അമ്മയെക്കാരു പാട്ട് പ്രകാശിതമായി. പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളറും ഗായകനുമായ കുടപ്പനക്കുന്ന് രാജീവ് ഒരുക്കുന്ന ഭക്തിഗാന ഓഡിയോ സീഡി “അമ്മയ്ക്കൊരു പാട്ട് ” പ്രകാശിതമായി.ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോ ഫ്ളോറിൽ വെച്ച് പ്രശസ്ത താരങ്ങളായ ഇന്നസൻറും ജഗദീഷും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ബൈജു മേലില, റിമി ടോമി, തെസ്നിഖാൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.കൊടുങ്ങല്ലൂരമ്മ ഭക്ത കോടികൾക്ക് അനുഗ്രഹം ചൊരിയാൻ കേരളത്തിന്റെ വടക്കേയറ്റത്ത് നിന്നും വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരിയിലേക്ക് വരുന്ന ഭക്തി സാന്ദ്രമായ മൂന്ന് ഗാനങ്ങൾ ഉൾക്കൊള്ളിച്ചാണ് “അമ്മയ്ക്കൊരു പാട്ട് ” അവതരിപ്പിച്ചിരിക്കുന്നത്.

ആശയം, സംഗീതം – കുടപ്പനക്കുന്ന് രാജീവ്, നിർമ്മാണം – ശ്രീ കൈലാസ് ആർ എം, മായാ രാജീവ്, ആലാപനം – കുടപ്പനക്കുന്ന് രാജീവ്, പാർവ്വതി നായർ എം ആർ , സോണിക, രേഷ്മ, ഗാനരചന – സുനിൽ വെഞ്ഞാറമൂട്, അജയൻ തെന്മല, ഓർക്കസ്ട്രേഷൻ -ശ്രീരാഗ് സുരേഷ്, മിക്സിംഗ് ആൻറ് മാസ്റ്ററിംഗ് -ആമച്ചൽ സുരേഷ്, വിതരണം – എസ് കെ ഓഡിയോസ് & വീഡിയോസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.38 മിനിറ്റാണ് ദൈർഘ്യം.

Leave a Reply

Your email address will not be published. Required fields are marked *