വിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ മികച്ചത് :വി. ശിവൻകുട്ടി1 min read

20/2/23

കാസറഗോഡ് :വിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് മന്ത്രി വി ശിവൻകുട്ടി.

1655 പ്രൈമറി അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍മാരായി നിയമനം നല്‍കാന്‍ കഴിഞ്ഞു . 10,475 തസ്തികയില്‍ പുതിയ പി.എസ്.സി അധ്യാപക നിയമനങ്ങള്‍ നടത്തി എന്നത് ഒരു റെക്കോര്‍ഡ് തന്നെയാണ്. വിവിധവിഭാഗങ്ങളില്‍ 162 സ്പെഷ്യല്‍ ടീച്ചേഴ്സിനെ നിയമിച്ചു. 2227 അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കി.

വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 120 ലധികം സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മുടക്കിയത് മൂവായിരം കോടി രൂപയാണ് . ഓണ്‍ലൈന്‍ – ഡിജിറ്റല്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. അതിന്റെ അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ ഒന്നാമത് എത്താനായെന്നും മന്ത്രി പറഞ്ഞു .

ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.എച്ച്‌.അബ്ദുല്‍ നാസര്‍, എട്ടാം വാര്‍ഡ് മെമ്പർ കെ.രമ്യ, ജി.എച്ച്‌.എസ്.എസ് പരപ്പ ഹെഡ്മിസ്ട്രസ്സ് ഇ.കെ.ബൈജ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *