ആറ്റിങ്ങൽ പുസ്തകോത്സവം ആരംഭിച്ചു1 min read

ആറ്റിങ്ങൽ: നഗരസഭാ ലൈബ്രറിയും കേരള സ്റ്റേറ്റ് ബുക്ക് മാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ആറ്റിങ്ങൽ പുസ്തകോത്സവം ആരംഭിച്ചു. ഫെബ്രുവരി 4 മുതൽ 10 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. നഗരസഭ അങ്കണം ആണ് വേദി. വൈകുന്നേരങ്ങളിൽ നിശ്ചിത പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയും നടക്കും.

മിനിസ്റ്റർ എം എം മണിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്.  നഗരസഭാ ചെയർമാൻ എം പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ എസ് ജമീല,സി പ്രദീപ്, ആർ രാജു, അവനവൻചേരി രാജു, മുൻചെയർമാൻ രാജേഷ് എന്നിവർ സംബന്ധിച്ചു. സ്വാഗതം ആശംസിച്ചത് വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ. കെ വേണു നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *