അയോധ്യ പ്രാണ പ്രതിഷ്ഠ :ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയായെന്ന് രാഷ്‌ട്രപതി,മോദിയെ അഭിനന്ദിച്ചുകൊണ്ട് കത്ത്1 min read

ഡൽഹി :

അയോധ്യയിലെ രാമപ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുന്നുവെന്നും ചടങ്ങിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ ഭക്തിയുടെ ഉദാഹരണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു.

‘പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്തിന്റെ നിത്യമായ ആത്മാവിനെയാണ് എടുത്തുകാട്ടുന്നത്. രാജ്യത്തിന്റെ പുനരുത്ഥാരണത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതില്‍ നാമെല്ലാവരും ഭാഗ്യവാന്മാരാണ്. നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ ഏറ്റവും മികച്ച വശങ്ങളെയാണ് ശ്രീരാമൻ സൂചിപ്പിക്കുന്നത്. പ്രധാനമായും, തിന്മക്കെതിരായി പ്രവർത്തിക്കുന്ന നന്മയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ശ്രീരാമന്റെ ജീവിതവും തത്വങ്ങളും രാജ്യത്തിന്റെ ചരിത്രത്തിലെ നിരവധി പ്രധാന സംഭവങ്ങളെ സ്വാധീനിക്കുകയും രാഷ്ട്രനിർമാതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധി തന്റെ അവസാന ശ്വാസം വരെ രാമനാമത്തില്‍ നിന്നാണ് ശക്തി നേടിയത്’, കത്തില്‍ പറയുന്നു.

നാളെ ഉച്ചക്ക് 12.20നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങ് നിര്‍വഹിക്കുക. അന്താരാഷ്ട്ര പ്രതിനിധികളും രാജ്യത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച്‌ അയോധ്യ നഗരത്തില്‍ കനത്ത സുരക്ഷയാനൊരുക്കിയിട്ടുള്ളത്. ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങള്‍ തുടരും. അതിര്‍ത്തികളിലും സുരക്ഷ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *