അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു1 min read

മൂവാറ്റുപുഴ: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു . അപകടത്തെ തുടർന്ന് മൂന്നുപേർക്ക് പരുക്കേറ്റു . ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് എം.സി. റോഡിലെ മീങ്കുന്നത്തുവെച്ചാണ് അപകടം സംഭവിച്ചത് . മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത് . രക്ഷാപ്രവർത്തനം നടന്നത് നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *