രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്1 min read

രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . എന്‍സിസിആര്‍ ദൗത്യത്തിലൂടെ രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം നീക്കം ചെയ്‌തു . മാലിന്യക്കൂമ്പാരത്തിന്റെ കാര്യത്തിൽ കേരളമാണ് ഒന്നാം സ്ഥാനത്ത് നില്കുന്നത് .ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത് ബീച്ചുകളിലെ മലിനീകരണ തോതിനെക്കുറിച്ച് പഠിക്കാനാണ് എന്നും സമുദ്രവും കടൽത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എൻ.സി.സി.ആർ. ഡയറക്ടർ എം.വി. രമണ വ്യക്തമാക്കി .കൃത്യമായ ശുചീകരണം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഗോവയിലെ ബീച്ചുകളില്‍ നടക്കുന്നുണ്ട് . അതേ സമയം മാലിന്യകൂമ്പാരത്തിന്റെ നടുവിലാണ് ചെന്നൈയില്‍ മറീന ബീച്ചും, എലിയറ്റ് ബീച്ചും.

Leave a Reply

Your email address will not be published. Required fields are marked *