2018ല്‍ ലോകത്ത് ഉപയോഗിച്ച ഏറ്റവും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകള്‍1 min read

2018 ല്‍ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്‌വേഡുകള്‍ പുറത്തുവിട്ടു. പതിവ് പോലെ 123456 ആണ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത്. സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായി ഡൊണാല്‍ഡ് (‘donald’) എന്ന വാക്ക് മോശം പാസ്‌വേഡുകളുടെ കൂട്ടത്തില്‍ കടന്നുകൂടിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്വേര്‍ഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴും ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്വേര്‍ഡുകള്‍ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സെറ്റ് ചെയ്യുന്നു എന്നാണ് സ്പ്ലാഷ് ഡാറ്റ പറയുന്നു. കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവില്‍ പാസ്‌വേഡുകള്‍ ആകുന്നത്.

!@#$%^&* എന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്വേര്‍ഡും കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. 1234567 , 12345678 എന്നീ പാസ്‌വേഡുകളാണ് ഏറ്റവും മുന്നില്‍. ‘football’, ‘princess’ എന്നീ പാസ്‌വേഡുകള്‍ ലിസ്റ്റിലുണ്ട്. ‘password’ എന്ന വാക്ക് തന്നെ പാസ്വേര്‍ഡായി വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇത് പോലെ തന്നെ ‘111111’ വലിയ തോതില്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍.

Leave a Reply

Your email address will not be published. Required fields are marked *