അനൂപ് മുഹമ്മദ്‌ ബിനാമി ;ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിനും കേസ്1 min read

ബംഗളുരു :ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്. അനൂപിനെ ബിനാമിയാക്കി കമ്പനികൾ  തുടങ്ങുകയും ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് ഇഡി പറയുന്നത്.

നിരവധി അക്കൗണ്ടുകളില്‍ നിന്ന് അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. അനൂപിന്റെ ഷെല്‍ കമ്ബനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

2015ല്‍ തുടങ്ങിയ ബി കാപിറ്റലും എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിനുവേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്ബനികള്‍ തുടങ്ങി മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *