തിരുവനന്തപുരം : ‘ജനചിന്ത’ക്ക് മേലുള്ള നിയന്ത്രണം മാധ്യമങ്ങളുടെ കൃത്യനിർവഹണത്തിന് തടസ്സം നിൽക്കലാണെന്ന് കെപിസിസി ഐ ടി സെൽ കോർഡിനേറ്ററും കെഎസ്യു ജില്ലാ സെക്രട്ടറിയുമായ സജ്ന എസ്.സാജൻ അഭിപ്രായപ്പെട്ടു. സത്യസന്ധമായ വാർത്തകൾ എത്തിക്കുന്നതിനുള്ള ഭയത്താലാണ് സർക്കാരുകൾ നവമാധ്യമങ്ങളേയും ഓൺലൈൻ മാധ്യമങ്ങളേയും എതിർക്കുന്നത് എന്നും സജ്ന പറഞ്ഞു. ഇത്തരം ജനദ്രോഹ പരമായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും സർക്കാർ പിന്മാറേണ്ടതാണ്. ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്നതായും, ഇത്തരം സർക്കാർ നിലപാടുകൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും സജ്ന പറഞ്ഞു.
2019-03-28