മുഖസൗന്ദര്യത്തിൽ ഉയർത്തുന്ന വെല്ലുവിളിൽ ഒന്നാണ് പുരികം കൊഴിയുന്നത് . എന്തൊക്കെ ശ്രമങ്ങൾ നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്തവർ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് .
മുടിയുടെ വളര്‍ച്ചക്ക് ഏറെ ഗുണകരമായ തേങ്ങാപ്പാല്‍ പുരികത്തിന്റെ വളർച്ചയ്ക്കും ഏറെ സഹായകമാകും . അല്‍പ്പം തേങ്ങാപ്പാൽ പഞ്ഞില് മുക്കി അത് പുരികത്തിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക . അതിന് ശേഷം കഴുകിക്കളയാം .സൗന്ദര്യസംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന മുട്ട സ്ഥിരമായി കഴിക്കുന്നത് പുരിക കൊടികൾ വളരുന്നതിന് സഹായകമാകുന്നു . മുട്ടയിൽ അടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടയുന്നു. പുരികത്തിന്റെ വളർച്ചക്കായി മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും ഏറെ സഹായകമാണ് .