നേന്ത്രപ്പഴത്തിന് ഗുണങ്ങള്‍ ഏറെ1 min read

ഊര്‍ജജത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് നേന്ത്രപ്പഴം . സാധാരണയായി എല്ലാവര്‍ക്കും നേന്ത്രക്കായയും പഴവുമെല്ലാം പ്രിയകരമാണ് . തോരനായും മെഴുക്കുപുരട്ടിയായിട്ടെല്ലാം നേന്ത്രക്കായ ഉപയോഗിക്കാറുണ്ട് . എന്നാല്‍ നേന്ത്രപ്പഴം ഏത് രീതിയില്‍ കഴിച്ചാലാണ് കൂടുതല്‍ ഗുണകരമാകുക എന്നറിയാമോ .
ആരോഗ്യേത്തിന് ഏറെ ഗുണകരമാകുന്നത് അധികം പഴുക്കാത്തകും പച്ചചുവയുളള നേന്ത്രപ്പഴവുമാണ് . എന്നാല്‍ ഇത് പുഴുങ്ങിയോ അതേപടിയോ വേണമെങ്കിലും കഴിക്കാം . ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നതിലൂടോയാകും ശരീരത്തിന് ഏറെ ഗുണകരമാകുക .
അധികം പഴുക്കാത്തകും പച്ചചുവയുളള നേന്ത്രപ്പഴത്തില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത്് ഏറെ ഉപയോഗപ്രതമാണ് . ശരീരത്തിലെ ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നതോടൊപ്പം നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ജീവകം ബി 6 ശരീരത്തിന് ഗുണം ചെയ്യും . കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കാഴുപ്പിനെ എരിച്ച് കളയുകയും ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *