YELL – പ്രവാസ ലോകത്ത് നിന്ന് മികച്ചൊരു ഹ്രസ്വചിത്രം1 min read

1/9/22

പ്രവാസലോകത്ത് നിന്ന് എത്തിയ മികച്ചൊരു ഹ്രസ്വചിത്രമാണ് YELL.വി ടോക്ക് ഇന്ത്യ നിർമ്മിച്ച്‌ മെഹബൂബ്‌ വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂടൂബിൽ റിലീസായി.പ്രവാസ ലോകത്ത് നിന്നിറങ്ങിയ ഏറ്റവും നല്ല സിനിമ എന്നാണ് സംവിധായകൻ ലിയോ തദേവൂസ്‌ ചിത്രത്തെ വിശേഷിപ്പിച്ചത്.

പരിസരം നോക്കാതെ സംസാരിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ ചിത്രം .ഈ ചിത്രത്തിന്റെ പ്രധാന ഹൈലേറ്റ്‌ , യു എ ഇ യിലെ അറബികൾ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്.ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.

ദുബായ്‌ എക്പോ കഴിഞ്ഞ്‌ യാത്ര ചെയ്ത ബസിൽ നിന്നും, ഒരു കോഫീ ഷോപ്പിൽ നിന്നും ഉണ്ടായ അനുഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ കഥാതന്തു സംവിധായകൻ മെനഞ്ഞെടുത്തത്. പരിസരം നോക്കാതെ ഉച്ചത്തിൽ സംസാരിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് ഒരു താക്കീതും, സമൂഹത്തിന് നല്ലൊരു മെസേജു നൽകുകയുമാണ് ഈ ചിത്രം.
നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത്‌ ,ഭരത് മുരളി ഷൊർട്ട്ഫിലിം അവാർഡ് നേടുകയും , 2021 ലെ ഫിലിം കൃട്ടിക്സ്‌ അവാർഡ്‌ നേടിയ സമീർ എന്ന സിനിമയിലെ ബംഗാളി ഫാറൂഖ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത മെഹബൂബ്‌ വടക്കാഞ്ചേരിയാണ് YELL എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ ജോയ് മാത്യു , ഷൈൻ നിഗം , ജുമാന ഖാൻ എന്നിവർ ചേർന്ന് പ്രകാശനംചെയ്തു.വി സിനിമാസ് യൂറ്റ്യൂബ് ചാനൽ ചിത്രം റിലീസ് ചെയ്തു.

വി ടോക്ക് ഇന്ത്യയ്ക്കു വേണ്ടി ഉദയൻ ടി.എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന, സംവിധാനം – മെഹബൂബ് വടക്കാഞ്ചേരി ,ഡി.ഒ.പി – അമീർ പട്ടാമ്പി, ബി.ജി.എം-കിരൺ ജോസ്, കോർഡിനേറ്റർ -സുബൈനാസ്ചേബ്ര, ആർട്ട് – സജീന്ദ്രൻ പുത്തൂർ, എഫക്സ് – മിക്സ് – ഷിജു സേവ്യർ, അസോസിയേറ്റ് ഡയറക്ടർ -രാജീവ് നായർ, ഡിസൈൻ – അതുൽ, സ്റ്റിൽ – ഉണ്ണികൃഷ്ണൻ ഒറ്റ തെങ്ങിൽ, പി.ആർ.ഒ- അയ്മനം സാജൻ
ഖാലീദ് അൽ സറൂണി, സാമി, ബേബിയ്യാറഖാലീദ്, ശ്രീലക്ഷ്മി സന്തോഷ്, ജയരാജ് പ്രഭാകർ, നൗഷാദ് ചാവക്കാട്, സജി എസ് പിളൈ, സുബിനാസ് ചെംബ്ര, വിജയ റെജിത്ത് റഹാം, ശ്രീനാഥ്, ഷഫീക്ക് എന്നിവർ അഭിനയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *