ഫ്രാങ്കോ കുറ്റവിമുക്തൻ;ഖേദകരമെന്ന് സിസ്റ്റർ ലൂസി,വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ1 min read

കോട്ടയം :ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി.ബലാത്സംഗ കേസിൽ ആണ് കുറ്റകാരൻ അല്ലെന്ന് കോടതി വിധി വന്നത്.

എന്നാൽ വിധി ഖേദകരമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. കോടതി തന്നെ അയ്യാൾ കുറ്റകാരൻ എന്ന് പറയേണ്ടി വരും, അഭയ കേസിൽ ശിക്ഷ കിട്ടാൻ 28വർഷം വേണ്ടി വന്നു ‘.

വിധിക്കെതിരെ അപീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇങ്ങനെ ഒരു വിധി എന്തുകൊണ്ടാണ് വന്നതെന്ന് അറിയില്ല, ഓരോ സാക്ഷിയും കൃത്യമായി മൊഴി നൽകിയിരുന്നു വെന്നും ഡി വൈ എസ് പി സുഭാഷ് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചല്ല വിധിഎന്ന് എസ് പി ഹരിശങ്കർ പറഞ്ഞു. വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യുട്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *