പ്രൊഫ എം.കെ. സാനുവിനൊപ്പം സ്കറിയ സക്കറിയക്ക് ഡി ലിറ്റ്: എം.ജി സർവകലാശാല നടപടി അനുചിതവും, കളങ്കിത വും,തീരുമാനം പുനഃ പരിശോധിക്കണം :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

13/9/2022.
.
തിരുവനന്തപുരം :ഒരു സർവകലാശാല നൽകുന്ന അത്യുന്നത ബഹുമതി പുരസ്‌കാരമായ ഡോക്ടർ ഒഫ് ലെറ്റേഴ്സ്, (D. Lit) പ്രൊഫ എം.കെ. സാനുമാഷിന് നൽകാനുള്ള എം ജി സർവകലാശാലയുടെ തീരുമാനം ശ്ലാഘനീയമാണ്.
എന്നാൽ,കാലടി സംസ്‌കൃത സർവകലാശാല നിയമനങ്ങളിൽ കുപ്രസിദ്ധിയാർജിച്ച പ്രൊഫ: സ്കറിയസക്ക റിയ്ക്ക് ഡി ലിറ്റ് ബിരുദം സാനുമാഷിനൊപ്പം നൽകാൻ തീരുമാനിക്കരുതായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകാൻ വൈസ് ചാൻസലർ നിയോഗിച്ച ഇന്റർവ്യൂ ബോർഡിലെ മൂന്ന് അംഗങ്ങളെയും രാഷ്ട്രീയ
അടിസ്ഥാനത്തിൽ കാലടി സംസ്കൃത സർവകലാശാല അധ്യാപകരായി നിയമിക്കാൻ മലയാള വിഭാഗം മേധാവി എന്നനിലയിൽ നേതൃത്വം നൽകിയത് സ്കറിയ സക്കറിയയാണ്.

പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ പ്രൊഫ :എം.കെ. സാനുവിനോടൊപ്പമാണ് സ്കറിയ സക്കറിയക്ക് എം.ജി. സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകുന്നത്.

’97 ൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നടന്ന മലയാളം അധ്യാപക നിയമനങ്ങളുടെ അഭിമുഖത്തിൽ ഗവേഷണ ബിരുദവും ഉന്നത വിദ്യാഭ്യാസ യോഗ്യതകളുമുള്ളവരെ പിന്തള്ളി മിനിമം വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരെ നിയമിക്കുന്നതിന് നേതൃത്വം വഹിച്ചത് അന്ന് സംസ്കൃത സർവ്വകലാശാല മലയാളം വകുപ്പ് മേധാവിയും ഇൻറർവ്യൂ ബോർഡ് അംഗവുമായിരുന്ന സ്കറിയാ സക്കറിയാ ആണെന്നത് ആക്ഷേപങ്ങൾക്ക് വഴിവെച്ചിരുന്നു.

Dr. P.K.രാജശേഖരൻ,
Dr. ആസാദ്,മലയാളം സർവ്വകലാശാല വിസി ഡോ.അനിൽ വള്ളത്തോൾ,
Dr. A.M.ഉണ്ണികൃഷ്ണൻ,
Dr. ഉമർതറമേൽ,Dr. P. ഗീത, Dr രാധിക.സി. നായർ, Dr. K.M.വേണുഗോപാൽ എന്നീ ഭാഷ പണ്ഡിതരെ പിന്തള്ളിയാണ് അന്ന് ‘സംസ്കൃത’യിൽ മലയാള അധ്യാപക
നിയമനങ്ങൾ നടത്തിയത്.

സംസ്കൃത സർവ്വകലാശാലയിലെ ആദ്യ വിസി യായിരുന്ന മുൻ ചീഫ് സെക്രട്ടറി ഡോ: R.രാമചന്ദ്രൻ നായർ നടത്തിയ നിയമനങ്ങൾ സാങ്കേതികതയുടെ പേരിൽ റദ്ദാക്കിയശേഷം നായനാർ സർക്കാരിന്റെ കാലത്ത് താരതമ്യേന യോഗ്യത കുറഞ്ഞ ഇന്ന് പ്രൊഫസ്സർമാരായിരിക്കുന്ന ലിസി മാത്യു,പി എസ് രാധാകൃഷ്ണൻ,ഷംഷാദ് ഹുസൈൻ.K.T. തുടങ്ങിയവരെ നിയമിക്കുകയായിരുന്നു.

ഇവർ മൂന്നുപേരെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂരിലെ വിവാദ ഇൻറർവ്യൂ ബോർഡിൽ ഭാഷാവിദഗ്ധരായി വിസി നിയോഗിച്ചിരുന്നത്.

സ്കറിയാ സക്കറിയയുടെ മറ്റ്‌ സംഭാവനകൾ കണക്കിലെടുത്താണ്
ഡി ലിറ്റ് നൽകുന്നതെങ്കിലും കണ്ണൂരിൽ പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിന് ചുക്കാൻ പിടിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് ,സംസ്കൃത സർവ്വകലാശാലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള , അഴിമതിക്ക് നേതൃത്വം നൽകിയ വ്യക്തിക്ക് ബഹുമതി ബിരുദം നൽകുന്നത് അക്കാദമികമായി തെറ്റായസന്ദേശം നൽകും.

സ്കറിയാ സക്കറിയയ്ക്ക് ഡിലീറ്റ് ബിരുദം നൽകാനുള്ള രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവ്വകലാശാലയുടെ തീരുമാനം കളങ്കമാകുമെന്നും പുനഃപരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു ..

Leave a Reply

Your email address will not be published. Required fields are marked *