കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തകരോട് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന മുന്നണികള്‍ക്ക് വോട്ടു ചെയ്യില്ല. തലശേരിയില്‍ ഒട്ടേറെ ബലിദാനികളുണ്ടായത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കൊണ്ടാണ്. അതിനാല്‍ സിപിഎമ്മിനെ എതിര്‍ക്കുകയെന്നതാണ് നയം.