സെക്രട്ടേറിയറ്റ് യുദ്ധക്കളം1 min read

തിരുവനന്തപുരം :മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള ബിജെപി -യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും, പ്രവർത്തകരും തമ്മിൽ സംഘർഷം. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർഥത്തിൽ യുദ്ധക്കളമായി. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി ബിജെപി -കോൺഗ്രസ്‌ പ്രവർത്തകർക്ക് പരുക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.

കാക്കിയിട്ട ഗുണ്ടകളെ പോലെ പോലീസ് പെരുമാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ k. സുരേന്ദ്രൻ പറഞ്ഞു. മന്ത്രി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രവർത്തകർ ഇപ്പോൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *