ബുറേവി കന്യാകുമാരിക്ക് 380 കിലോമീറ്റർ അടുത്ത് ;കേരളത്തിൽ ജാഗ്രതാ നിർദേശം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത1 min read

തിരുവനന്തപുരം :ബുറേവി ചുഴലിക്കാറ്റിന്റെ   സഞ്ചാരം കന്യാകുമാരിക്ക് 380കിലോമീറ്റർ അടുത്തെത്തിയതായി സൂചന.ഇന്ന് രാത്രി തമിഴ്നാട് വിടും . കേരളത്തിൽ എത്തുമ്പോൾ മണിക്കൂറിൽ 90കിലോമീറ്റർ വേഗത ഉണ്ടാകും. തെക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ കനത്ത മഴക്കും, ചുഴലിക്കാറ്റിനും സാധ്യത.

കേരളത്തിൽ എല്ലാ മുന്നൊരുക്കങ്ങളും ശക്തമാക്കിയതായി റവന്യു മന്ത്രി പറഞ്ഞു.8കമ്പനി എൻ ഡി ആർ എഫ് സജ്ജം. തീരപ്രദേശങ്ങളിൽ പ്രത്യേക മുന്നൊരുക്കങ്ങൾ ശക്തമാക്കി. മേൽനോട്ടത്തിനായി കലക്ടർമാർക്ക് നിർദേശങ്ങൾ നൽകി. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു.ഹെൽപ് ലൈൻ 1077 അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *