കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസ്സർ നിയമനം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ട വിരുദ്ധ നിയമനം. എഴുമാസം മുൻപ് നടന്ന റാങ്ക് പട്ടികയ്ക്ക് അംഗീകാരം. നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

27/6/22

തിരുവനന്തപുരം :കണ്ണൂർ സർവകലാശാലഅസോസിയേറ്റ് പ്രൊഫസ്സർ നിയമനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ട വിരുദ്ധ നിയമനമെന്ന് ആക്ഷേപം.എഴുമാസം മുൻപ് നടന്നറാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി.നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി.അർഹതയുള്ള അപേ ക്ഷകരെ പിൻതള്ളി റാങ്ക് നൽകിയത് വിസി യുടെ പുനർനിയമനതിന് തൊട്ട് മുൻപെന്നും വാദം.

യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അസിസ്റ്റന്റ് പ്രൊഫസ്സറായുള്ള അധ്യാപന പരിചയമില്ലാത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K. K. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ ആയി ഇന്ന് കൂടിയ സിൻഡിക്കേറ്റ് നിയമനം നൽകി. തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപികയായ
പ്രിയവർഗീസ് ഇപ്പോൾ ഡെപ്യൂറ്റേഷനിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്ഡയറക്ടരാണ്.
കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി കഴിയുന്നതിനുതൊട്ടു മുൻപ് ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായത് കൊണ്ട് മാറ്റിവച്ചിരുന്ന റാങ്ക് ലിസ്റ്റ് ഇന്ന് കൂടിയ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. ചട്ട വിരുദ്ധമായി ഒന്നാം റാങ്ക് നൽകിയതിന് പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വിസി യായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപ മുണ്ടായിരുന്നു.

യൂ ജി സി റെഗുലേഷൻ ലംഘിച്ചു നിയമനം നൽകിയ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

ഗവേഷണ പഠനത്തിന് ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ, പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയിട്ടുള്ളത്.

25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ പ്രവർത്തകനായ ചങ്ങനാശ്ശേരി SB കോളേജിലെ അധ്യാപകനെയും മലയാളംസർവ്വകലാ ശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് ചട്ട പ്രകാരം മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്.ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ്
പ്രൊഫസ്സരുടെ ശമ്പളം. നേരത്തെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമന ത്തിന് ശ്രമിച്ചിരുന്നു വെങ്കിലും പ്രായ കൂടുതൽ കാരണം ഫലവത്തായിരുന്നില്ല. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രൊഫസ്സർ നിയമനം വിജ്ഞാപനം ചെയ്തത്. ഈ തസ്തികയിൽ നിയമനം ലഭിച്ചാലും യൂണിവേഴ്സിറ്റിയിൽ നിന്നും ഡെപ്യൂറ്റേഷനിൽ തുടരാനാണ് സാധ്യത.

സംസ്കൃത സർവകലാശാലയിൽ സ്പീക്കർ എം. ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസ്സറെ (ഡോ. ലിസ്സി മാത്യു മലയാളം വകുപ്പ് മേധാവി) രാഗേഷിന്റെ ഭാര്യയുടെ ഇൻറർവ്യൂ ബോർഡിലും അംഗമാക്കി യത് ആസൂത്രിതമായായിരുന്നു

കേരള വർമ്മ കോളേജിൽ 3 വർഷത്തെ മാത്രം സേവനമുള്ള പ്രിയവർ ഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവ്‌സ് ഡയറക്ടർ ആയി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമ വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ
നിവേദനത്തിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *