മുഖ്യമന്ത്രിയുംചില മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ1 min read

തിരുവനന്തപുരം:  കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പർക്കം ഉണ്ടായതിനെ   തുടര്‍ന്ന് മുഖ്യമന്ത്രിയും, മറ്റ്‌ ചില മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു.  കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘത്തിലെ എല്ലാപേരും  സ്വയം നിരീക്ഷണത്തിൽ  പോകാനും  തീരുമാനിച്ചുവെന്നാണ് വിവരം .എന്നാൽ സംഘത്തിലുണ്ടായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  പ്രശ്നങ്ങളില്ലാത്തതിനാല്‍  നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം ഇല്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, എസി മൊയ്ദീന്‍, വിഎസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയെ  ആന്റിജന്‍ പരിശോധനക്ക് വിധേയനാകും.കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ആന്‍റിജന്‍ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുന്‍കയ്യെടുത്ത് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സ്വാതന്ത്ര്യദിന പരിപാടികളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *