മുഖ്യമന്ത്രിയുടെ പര്യടനം ഇന്ന് ധർമടത്ത് ആരംഭിക്കും1 min read

കണ്ണൂർ : ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാന താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഇന്ന് മുതല്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തില്‍ ഉണ്ടാവുക. വൈകിട്ട് കണ്ണൂര്‍ വിമാനതാവളത്തിലെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *