‘സിന്ദൂരത്തിലകം’മാഞ്ഞു.. ചുനക്കര മനസ്സിൽ വിരിയിച്ച ദേവദാരു കൊഴിയാതെ നിൽപ്പൂ1 min read

തിരുവനന്തപുരം: മലയാള സിനിമയിൽ സിന്ദൂരത്തിലകം ചാർത്തിയ   ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം കൊവിഡ് പരിശോധനകള്‍ക്ക് ശേഷം പിന്നീട്.

ദേവീ നിന്‍ രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ രചിച്ചു.2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. 1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം.

1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് പ്രവേശിച്ചത്

‘സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ..'(കുയിലിനെത്തേടി), ‘ധനുമാസക്കാറ്റേ വായോ.. (മുത്തോടു മുത്ത്..), ‘അത്തിമരക്കൊമ്ബത്തെ തത്തക്കിളി വന്നല്ലോ..(പച്ച വെളിച്ചം), ഹൃദയവനിയിലെ ഗായികയോ..’ (കോട്ടയം കുഞ്ഞച്ചന്‍), പാതിരാ താരമേ സ്‌നേഹപൂക്കള്‍ ഞാന്‍ ചോദിച്ചു (കുയിലിനെ തേടി), ശരത്കാല സന്ധ്യാ കുളിര്‍തൂകി നിന്നു (എങ്ങനെ നീ മറക്കും), ധനുമാസക്കാറ്റേ വായോ വായോ (മുത്തോട് മുത്ത്), ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍ (ഒരു നോക്കു കാണാന്‍) തുടങ്ങിയ എത്രയോ ഗാനങ്ങള്‍ ഈ കൂട്ടുകെട്ട് സമ്മാനിച്ചു.

‘ഒരു തിര പിന്നെയും തിര’ എന്ന സിനിമയിലെ. ‘ദേവി നിന്‍ രൂപം’ ‘ഒരു ശിശിര മാസക്കുളിര്‍രാവില്‍’.. ‘ഒരു തിര പിന്നെയും തിര’ എന്നീ ഗാനങ്ങള്‍ എം.ജി. രാധാകൃഷ്ണന്റെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റായി. ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയ്ക്ക് ആഗ്രഹം. 40 വര്‍ഷം നീണ്ട കാവ്യസപര്യയില്‍ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. യേശുദാസ് മുതല്‍ മോഹന്‍ലാലും മാളാ അരവിന്ദനും വരെ അദ്ദേഹത്തിന്റെ വരികള്‍ പാടി. 1994 വരെ തുടര്‍ച്ചയായി ചുനക്കര പാട്ടെഴുതി. 2001ല്‍ ‘നിന്നെയും തേടി’ എന്ന സിനിമയിലൂടെ രണ്ടാം വരവുണ്ടായി.

ദേവദാരു പൂത്തു, ദേവീ നിന്‍ രൂപം, സിന്ദൂരത്തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി).

Leave a Reply

Your email address will not be published. Required fields are marked *