ഭാരതത്തിൽ കോവിഡ് കേസുകൾ കുതിക്കുന്നു ; 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍, രണ്ടാംവരവ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി1 min read

ഡൽഹി /തിരുവനന്തപുരം :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.  44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,58,909 ആയി.

കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.
മഹാരാഷ്ട്രയില്‍ 47827 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 202 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ പൂനയില്‍ ഒമ്പതിനായിരത്തോളം കേസുകളും മുംബൈയില്‍ എണ്ണായിരത്തോളം കേസുകളും സ്ഥിതീകരിച്ചു.
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 4991 പേര്‍ക്കും ദില്ലിയില്‍ 3594 പേര്‍ക്കും പേര്‍ക്കും തമിഴ്‌നാട്ടില്‍ 3290 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. രാജ്യത്ത് ഇതുവരെ ഏഴു കോടിയിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ജാഗ്രത പാലിക്കണം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാക്സിനേഷന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *