സ്വയം പ്രതിരോധത്തിനുള്ള പാഠങ്ങൾ പെൺകുട്ടികൾക്ക് പകർന്നുനൽകി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ1 min read

തിരുവനന്തപുരം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പെൺകൂട്ടികൾക്കായുള്ള സ്വയം പ്രതിരോധത്തിനുള്ള കരാട്ടെ കായിക പരീശീലന ക്ലാസ് ആരംഭിച്ചു. കരാട്ടെ കായിക പരിശീലനക്ലാസിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ. എസ്  നിർവഹിച്ചു

.പി ടി എ പ്രസിഡന്റ്‌ ശ്രീ ദൗലത് ഷാ എം അദ്യക്ഷത വഹിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ജയ. ടി. വി, എം പി. ടി. എ പ്രതിനിധി ശ്രീമതി മുബീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാരോൺ . എൽ. സ്റ്റാൻലി സ്വാഗതവും ശ്രീമതി വിൽസി റോസ്. ആർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *