ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്1 min read

184/23

ഡൽഹി :ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് എത്തി.യുഎന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ 142.57 കോടിയുമാണ്. 1950-ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്.2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എന്‍ പരിശോധിച്ചത്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്.

വിനാശകരമായ കാര്‍ഷിക നയങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിച്ച 1960 ന് ശേഷം ആദ്യമായി ചൈനയിലെ ജനസംഖ്യം കഴിഞ്ഞ വര്‍ഷം കുറഞ്ഞു. ജനസംഖ്യാപരമായ ഇടിവ് നേരിടുന്നത് ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്. പ്രതിസന്ധി മറികടക്കാന്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാല്‍ ഇതൊന്നും വിജയിക്കുന്ന സൂചനകള്‍ ഇല്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ തന്നെ നല്‍കുന്ന സൂചന.

8.045 ബില്യണ്‍ ആണ് ലോക ജനസംഖ്യയായി കണക്കാക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ്. 2011 മുതലുള്ള ഇന്ത്യയുടെ വാര്‍ഷിക ജനസംഖ്യ വളര്‍ച്ച 1.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *