രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ1 min read

ഡൽഹി :രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.52 ലക്ഷം എന്ന നിലയില്‍; പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20,26,092 ആയി കുറഞ്ഞു

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 88,416-ന്റെ കുറവ്

രാജ്യത്താകെ ഇതുവരെ രോഗമുക്തരായത് 2,56,92,342 പേര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,022 പേര്‍ രോഗമുക്തരായി.

പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 91.6% ആയി ഉയര്‍ന്നു.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 9.04%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.07%
തുടര്‍ച്ചയായ ഏഴാം ദിവസവും 10 ശതമാനത്തില്‍താഴെ.

പരിശോധനാ ശേഷി ഗണ്യമായി വര്‍ധിച്ചു; ആകെ നടത്തിയത് 34.48 കോടി പരിശോധനകള്‍

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പു പരിപാടിയിലൂടെ ഇതിനകം നല്‍കിയത് 21.3 കോടി ഡോസ് വാക്‌സിന്‍.

Leave a Reply

Your email address will not be published. Required fields are marked *