ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം, യുഡിഫ് ഭരിച്ച 2016ദുരന്തമായിരുനെന്ന് മുഖ്യമന്ത്രി1 min read

20/5/23

തിരുവനന്തപുരം :കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി.

കേരളത്തില്‍ യു.ഡ‌ി.എഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് ജനങ്ങള്‍ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും യു.ഡി.എഫ് കാലത്ത് കേരളം പിറകോട്ടുപോയെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നു. ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യു.ഡി.എഫ് സമരം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, പല ആവര്‍ത്തി അത് പ്രചരിക്കുക അതാണ് യു.ഡി.എഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാദ്ധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിക്കെതിരെയും പിണറായി ആഞ്ഞടിച്ചു. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്ന നെറികേടാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *