കർശന പരിശോധനയുമായി തിരുവനന്തപുരം നഗരസഭ, പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ‘ഹെൽത്ത് ബ്രോ’1 min read

തിരുവനന്തപുരം : നഗരസഭയിൽ കർശന പരിശോധനയുമായി തിരുവനന്തപുരം നഗരസഭ . നഗരപ്രദേശത്ത് കോവിഡ് – 19 വീണ്ടും സ്ഥിരീ കരിച്ച സാഹചര്യത്തിലും ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കർശനമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദ്ദേശിച്ചാണ് റെയ്ഡ്.

കടകളിൽ സാധനങ്ങൾ വാങ്ങുവാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിച്ചേരുന്നവർ കൃത്യമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. എന്ന് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനു ഐ.പി അവശ്യപ്പെട്ടു.
കടകളിലും മറ്റും സാമൂഹിക അകലം പാലിച്ചു മാത്രമേ ഏത് പ്രവർത്തിയും പാടുള്ളൂ. ഹാൻഡ് വാഷ് ,സാനിറ്റൈസർ എന്നിവ കടയുടമകൾ കരുതി വയ്ക്കേണ്ടതും കടയിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കോവിഡ് 19 നിയന്ത്രണ പ്രോട്ടോകോൾ കൃത്യമായും പാലിക്കപ്പെടേണ്ടതുമാണ്’, എല്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസുകളും എല്ലാ കടയുടമകളും കോവിഡ് 19 പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.നഗരസഭയുടെ 9496434517 എന്ന സ്ക്വാഡ് ഫോൺ നമ്പറിലേക്ക് വരുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകേണ്ടതാണെന്നറിയിക്കുന്നു. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിയ്ക്കുന്നതാണ് എന്നും ബിനു ഐ പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *