വാക്സിനേഷൻ സർട്ടിഫിക്കേറ്റ് — വിദേശ യാത്രികർ പ്രതിസന്ധിയിൽ1 min read

തിരുവനന്തപുരം :കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകാൻ തുടങ്ങിയതോടെ സർട്ടിഫിക്കറ്റിൽ വാക്സിൻ ബാച്ച് നമ്പരും വാക്സിൻ സ്വീകരിച്ച ലൊക്കേഷനും തീയതിയും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത കൊണ്ട് ഗൾഫ് നാടുകലുൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ പോകേണ്ടനൂറു കണക്കിനുപേറുടെ യാത്ര നെറ്റ് വഴി അപേക്ഷ ഫയൽ ചെയ്യാനാകാതെ പ്രതിസന്ധിയിലായിരി ക്കുകയാണ് .

ആദ്യ കാലങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് കേന്ദ്ര സർക്കാരിൻറെ എംബ്ലവും പ്രധാനമന്ത്രിയുടെ ഫോട്ടോയും പതിച്ച് നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ വാക്സിന്റെ ബാച്ച് നമ്പരും വാക്സിൻ സ്വീകരിച്ച ലൊക്കേഷനും തീയതിയും രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള സർട്ടിഫിക്കേറ്റ് ആണ് രാജ്യം മുഴുവൻ വിതരണം ചെയ്യുന്നത്. ഇത് കേന്ദ്ര സർക്കാർ കോവിഡിനെതിരായുള്ള പ്രചരണായുധമാകുമെന്ന് കണ്ടാണ് സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ സംസ്ഥാന സർക്കാരിന്റെ മുദ്ര പതിച്ച സർട്ടിഫിക്കേറ്റ് വിതരണം ചെയ്തത്.പ്രധാനമന്ത്രിയുടെ ചിത്രവും നീക്കം ചെയ്തു. എന്നാൽ മേൽപറഞ്ഞ വിശദാംശങ്ങൾ സർട്ടിഫിക്കറ്റിൽ രേഖപെടുത്താത്തതാണ് വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെ വലച്ചിരി ക്കുന്നത്.ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തങ്ങൾ നിസ്സാഹായരാണെന്നും രാഷ്ട്രീയ തീരുമാനമായതുകൊണ്ട് സർക്കാരിന്റെ ഉന്നതങ്ങളെ സമീപിക്കുവാനുമാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *