കോവിഡ് വാക്സിൻ നാലുമാസത്തിനുള്ളിലെന്ന് കേന്ദ്രം1 min read

ന്യൂഡല്‍ഹി: മൂന്ന്​ മുതല്‍ നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.

വാക്​സിന്‍ വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്​ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്​ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

അടുത്ത നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ എത്തുമെന്ന്​ ആത്​മവിശ്വാസമുണ്ട്​. ശാസ്​ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്​സിന്‍ വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്​ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *