കോവിഡ് 19;പ്രതിരോധം തീർക്കാൻ ബോധവൽക്കരണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം.1 min read

തിരുവനന്തപുരം :കോവിഡ് 19യെന്ന മഹാമാരിയെ പ്രതിരോധിക്കാനും, മറ്റ്‌ പകർച്ച വ്യാധികളെ തടയാനും  ശുചിത്വ ബോധവത്കരണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം. 20സെക്കന്റ്‌ നീണ്ടുനിൽക്കുന്ന കൈകൾ വൃത്തിയാക്കുന്ന പരിശീലനമാണ് ഇവിടത്തെ നേഴ്സ്മാരുടെ സംഘം നൽകിയത്. സർജിക്കൽ ഗ്യാസ്‌ട്രോ വാർഡിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വളരെ ലളിതമായി കൈകൾ വൃത്തിയാക്കുന്നത് കാണിച്ചുകൊടുത്തു. അവരെക്കൊണ്ട് ചെയ്യിക്കുക കൂടി ചെയ്തത്തോടെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കാര്യങ്ങൾ കൂടുതൽ മനസിലായി.

ആദ്യം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി തേയ്ച്ചു കഴുകുക, പിന്നീട് കൈകളുടെ പുറംഭാഗം, വിരലുകൾ, നഖങ്ങൾ എന്നിവ വൃത്തിയാക്കാനും. ദിവസവും ശീലമാക്കാനും ക്ലാസ്സ്‌ നയിച്ച നേഴ്സ് നിർദ്ദേശിച്ചു.

കോവിഡ് 19യെ തുരത്തുന്നതിനായുള്ള മഹായജ്ഞത്തിന് കേരളം കൈകോർക്കുമ്പോൾ, ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളുമായിമുന്നോട്ടു പോകുന്ന  ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയാണ്  സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിന്റെ ഈ ശുചിത്വ ബോധവൽക്കരണ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *