വിദേശ കറൻസി കടത്തിയ സംഭവം ;ശിവശങ്കറിന്‌ പങ്കെന്ന് കസ്റ്റംസ്1 min read

കൊച്ചി : സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ കറൻസി കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ്. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്നും വൻ സമ്മർദം മൂലമാണ് ഡോളർ കൈമാറിയതെന്നും ബാങ്ക് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.ഒപ്പം കറൻസി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷ്, സരിത്ത്, എം. ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. കേസിൽ സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാണ്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി കസ്റ്റംസ് പ്രതി ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *