‘അടച്ചിട്ട വിദ്യാലയം’, അറിവിന്റെ അഭിവാജ്ഞയുടെ ആത്മസമർപ്പണം, നാലാം ക്ലാസുകാരിയുടെ വരികളിൽ പ്രതീക്ഷയുടെ നാളങ്ങൾ1 min read

കവിത :
………….

അടച്ചിട്ട വിദ്യാലയം
………………………….

സമ്മാനമായെത്തി അധ്യാപകർ
ഓർമ്മയിലെത്തിയെൻ വിദ്യാലയം
കൂട്ടരോടൊപ്പമായ് ആടിയും പാടിയും
ഓടിക്കളിച്ചൊരു വിദ്യാലയം.

പുസ്തകത്താളുകൾ എന്നിൽ ഉണർത്തുന്നു
വിദ്യകൾ നൽകുന്ന ഗുരുവിനെയും
ആദ്യാക്ഷരങ്ങൾ കുറിക്കും കുരുന്നുകൾ-
ക്കാദ്യംതുറക്കുന്ന അറിവിന്റെ ലോകവും.

നാളേക്ക് നമ്മുടെ ചിന്തകളിൽ നല്ല
ഓർമ്മയായ് വന്നു നിറയുന്നിടം,
കാലത്തിൻ രീതികൾ മാറിടുമ്പോൾ
വീടുകളിൽ വിദ്യാലയങ്ങളായി.

വിദ്യാലയത്തിന്റ പടവുകൾ കയറിഞാൻ
വിദ്യകൾ നേടുവാൻ കാത്തിരിപ്പൂ
വിദ്യാലയത്തിന്റ പടവുകൾ കയറിഞാൻ
വിദ്യകൾ നേടുവാൻ കാത്തിരിപ്പൂ.

(ദേവനന്ദ എ.
നാലാം ക്ലാസ്,
ഗവ: യു. പി. എസ്. നേമം
തിരുവനന്തപുരം.)

Leave a Reply

Your email address will not be published. Required fields are marked *