ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ1 min read

തിരുവനന്തപുരം: മലപ്പുറം കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പോയി . കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായാണ് ബെഹ്റയുടെ തീരുമാനം.

വ്യാഴാഴ്ച‍യാണ് മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സബ്​ കലക്​ടര്‍, അസിസ്റ്റന്‍റ് കലക്​ടര്‍, എ.എസ്​.പി, ഗണ്‍മാന്മാര്‍ എന്നിവര്‍ അടക്കം 22 പേര്‍ക്ക്​ കൂടി ഇന്ന് വൈറസ് ബാധ സ്​ഥിരീകരിച്ചിരുന്നു.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ്​ ഇവര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത്​. വിമാന ദുരന്തമുണ്ടായപ്പോള്‍ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവര്‍ത്തകരുമായും മറ്റും ഇടപഴകുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *