മുൻ എം. എൽ. എ യും ഭാഷാപണ്ഡിതയും, യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. എ നബീസ ഉമ്മാൾ വിടവാങ്ങി1 min read

6/5/23

തിരുവനന്തപുരം :മുൻ എം എൽ എ യും മലയാള ഭാഷാ പണ്ഡിതയുമായ പ്രൊഫ.എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ തിരുവനന്തപുരം,നെടുമങ്ങാട് പത്താംകല്ലിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.

33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു. 1986ല്‍ തിരുവനന്തപുരം യൂണി വേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വിസില്‍നിന്നും വിരമിച്ചത്. എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു അവര്‍‍. 1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച്‌ വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം.വി. രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണായി.

ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട.അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍), ലൈല (റിട്ട.ബി.എസ്.എന്‍.എല്‍), സലിം (കേബിള്‍ ടിവി), താര(അധ്യാപിക, കോട്ടന്‍ഹില്‍ ഹയള്‍സെക്കനന്‍ഡറി സ്കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പി.ആര്‍.ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. ഖബറടക്കം വൈകീട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *