അതിജീവനത്തിന്റെ നേർ സാക്ഷ്യം ‘ദിശ’ പൂർത്തിയായി1 min read

തിരുവനന്തപുരം:ദിശപൂർത്തിയായി.സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ലസ് ടു  വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുകയാണ് ദിശ . അവന്റെ പോരാട്ട വഴികളിൽ താങ്ങും തണലുമായി എന്നും അവന്റെ അമ്മ ഒപ്പമുണ്ട്.

വിനോദിനെ നവാഗതനായ അക്ഷയ് ജെ ജെ അവതരിപ്പിക്കുമ്പോൾ , അവന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീനാകുറുപ്പാണ്. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന മുഴുനീളൻ കഥാപാത്രമാണ് വിലാസിനി.

അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ,ദേവൻനെല്ലിമൂട് ,

ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരഭിനയിക്കുന്നു.

ബാനർ – അനശ്വര ഫിലിംസ്, നിർമ്മാണം – റസ്സൽ സി, കഥ, തിരക്കഥ, സംവിധാനം – വി സി ജോസ് , ഛായാഗ്രഹണം – അനിൽ നാരായൺ , മനോജ് നാരായൺ , പശ്ചാത്തലസംഗീതം – രമേശ് നാരായൺ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , കളറിസ്റ്റ് – ലിജുപ്രഭാകർ ,

ചമയം – ബിജു പോത്തൻകോട്, ലാൽ കരമന, വസ്ത്രാലങ്കാരം – അജി മുളമുക്ക് , കല – ഉണ്ണിലാൽ, ശബ്ദമിശ്രണം – അനൂപ് തിലക്, എഫക്ട്സ് – സുരേഷ് തിരുവല്ലം, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജസ്റ്റിൻ എൽ വൈ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – സുജിത്ത് വെള്ളനാട് , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *