ജാക്ക് ഡോർസിയോട് പരിഭവം പറഞ്ഞ് ട്രംപ്1 min read

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്റർ തലവൻ ജാക്ക് ഡോർസിയുമായി കൂടികാഴ്ച്ച നടത്തി. വൈറ്റ് ഹൌസിൽ വച്ച് ആണ് ഈ കൂടി കാഴ്ച്ച സംഘടിപ്പിച്ചത്.

ഈ കൂടിക്കാഴ്ച്ച ഒരാഴ്ച്ച മുൻപ് വൈറ്റ് ഹൌസ് അധികൃതർ നടത്താൻ തീരുമാനിച്ചിരുന്നു. ട്വിറ്ററിൽ തനിക്ക് ഈയിടെയായി ഒരുപാട് അനുയായികളെ നഷ്ട്ടപെടുന്നു എന്ന കാര്യമായിരുന്നു  മുഖ്യ സംസാരവിഷയം. 

ജാക്ക് ഡോർസിയുമായി ഒരുപാട് സമയം ഈ പരിഭവം പറച്ചിലിൽ ചെലവിട്ടു എന്നാണ് പ്രെസിഡന്റിനോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിച്ചത്.  ഏതാനും ദിവസങ്ങൾക്ക് മുൻപ് യാഥാസ്ഥിക ചിന്ത ഗതിക്കാരെ ട്വിറ്റർ ലക്ഷ്യമിടുന്നു എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഈ കൂടികാഴ്ച്ചക്ക് ശേഷം അദ്ദേഹം മയപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *