കാസര്‍കോട് ആര്‍.ടി.ഓഫീസില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം 24ന്1 min read

കാസർകോട് : കാസര്‍കോട് ആര്‍.ടി.ഓഫീസില്‍ 24ന് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം നടത്തുന്നു.

കാസര്‍കോട് ആര്‍.ടി. ഓഫീസില്‍ ‘സാരഥി സോഫ്‌വെയര്‍’ വഴി അപേക്ഷിച്ച്‌ മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ് പാസായിട്ടും ഇതുവരെയായി മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്തവര്‍ 24/07/2019 രാവിലെ 9.30 മുതല്‍ 12 വരെ വിദ്യാനഗര്‍ പാറക്കട്ട ടോസ്റ്റ് ഗ്രൗണ്ടില്‍ ഹാജരായി ലൈസന്‍സ് കൈപ്പറ്റണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്. മനോജ് അറിയിച്ചു.

അപേക്ഷകര്‍ ലൈസന്‍സ് നമ്ബരും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം എന്നും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *