ഡ്രോൺ ഓപ്പറേറ്ററെ ആവശ്യമുണ്ട്1 min read

 

തിരുവനന്തപുരം :മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം. നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം. ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം. താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, nregatvm@yahoo.com ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360122.

Leave a Reply

Your email address will not be published. Required fields are marked *