ഡംമ്പിൾഡോറും ഗ്രിൻഡൽവാൾഡും : പ്രണയിതാക്കളോ അല്ലയോ?1 min read

1997 – ൽ ആദ്യത്തെ ഹാരി പോട്ടർ പുസ്‌തകം ഇറങ്ങിയതിനു ശേഷം ലോകമാകേ ‘പോട്ടർ മാനിയ’ യിൽ ആയിരുന്നു. ഈ പുസ്തകങ്ങളുടെ രചയിതാവ് ജെ കെ റൗളിങ് പറയുന്നതെല്ലാം വേദ വാക്യവും. എന്നാൽ അടുത്ത കാലങ്ങളിലായി ആരാധകരുടെ ഇടയിൽ റൗളിങ്ങിന്റെ ‘വെളിപ്പെടുത്തലുകൾ ‘ സമ്മാനിച്ചിരിക്കുന്നത് ഞെട്ടലുകൾ മാത്രമാണ്. 2007 ലാണ് ആൽബസ്സ് ഡംമ്പിൾഡോർ സ്വവർഗാനുരാഗിയാണെന്ന് റൗളിങ് വെളിപ്പെടുത്തിയത്. ഡംമ്പിൾഡോറിന്റെ സഹപാഠിയും മന്ത്രവാദിയുമായ ഗെല്ലർട്ട്  ഗ്രിൻഡൽവാൾഡ് ആയിരുന്നു അത്.   എന്നാൽ അതിനു മുൻപേ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൊന്നും തന്നെ ഇക്കാര്യം റൗളിങ് പരാമര്ശിച്ചിട്ടുപോലും ഇല്ലായിരുന്നു. എൽ ജി ബി റ്റി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് റൗളിങ് ഇങ്ങനെ ചെയ്‌തിത് എന്ന് പല ആരാധകരും കരുതുന്നുണ്ട്. 2018 ഇൽ പുറത്തിറങ്ങിയ ഫന്റാസ്റ്റിക് ബീസ്റ്സ് ആൻഡ് വെയർ ടു ഫൈൻഡ് ദം ൽ ഇരുവരുടെയും ബന്ധം കൂടുതൽ ആഴത്തിൽ മനസിലാക്കാം എന്ന് റൗളിങ് പറയുകയുണ്ടായി. എന്നാൽ കൂടുതൽ ഒന്നും ചിത്രത്തിൽ കണ്ടതുമില്ല. ഇത് ആരാധകരെയാകെ ചൊടിപ്പിച്ചിരിക്കയാണ്, റൗളിങ് തന്റെ സ്വന്തം താല്പര്യങ്ങൾ പ്രേക്ഷകരിലോട്ട് അടിച്ചേൽപ്പിക്കുകയാണെന്ന്  മറ്റു ചിലർ ആരോപിക്കുന്നു. ഇതിനിടയിലാണ് റൗളിങ് ഡംമ്പിൾഡോറും  ഗ്രിൻഡൽവാൾഡും തമ്മിൽ കടുത്ത  പ്രണയിത്തിലായിരുന്നു എന്ന വാദവുമായി ട്വിറ്ററിൽ വന്നത്. ഇതോടെ ആരാധകരുടെ ക്ഷമ നശിച്ചു റൗളിങ് തങ്ങളെ പരിഹസിക്കുകയാണോ അതോ ഇനിയും തോന്നുമ്പോൾ തന്റെ പ്രസ്താവനകൾ മാറ്റുമോ എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *