ലോക്സഭാ തിരഞ്ഞെടുപ്പ് : സമൂഹ മാധ്യമങ്ങൾക്കുമേൽ പിടിമുറുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.1 min read

ന്യൂഡൽഹി: 2019  ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടി ആയി സമൂഹ മാധ്യമങ്ങൾക്ക് മേൽ  പുതിയ പെരുമാറ്റ ചട്ടം വരുന്നു. തിരഞ്ഞെടുപ്പ്  സമയത്ത്  സമൂഹ മാധ്യമങ്ങളും മറ്റു ഇന്റർനെറ്റ് സേവകരും പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങൾക്ക് രൂപരേഖ നൽകാൻ തിരഞ്ഞെടുപ്പ്   കമ്മീഷൻ കമ്പനികളോട് ആവശ്യപ്പെട്ടു.ചൊവ്വാഴ്ച്ച ഡൽഹിയിൽ ചെർന്ന ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളും  വിവിധ സാമൂഹിക മാധ്യമസേവന ദാദാക്കളും തമ്മിലുള്ള  യോഗത്തിലാണ്  ഈ തീരുമാനം അറിയിച്ചത്.   തിരഞ്ഞെടുപ്പ് കാലത്ത്  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്തയുടെ പേരിൽ വരുന്ന ദുരുപയോഗം, സാമൂഹിക മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനായി പണം ചിലവഴിക്കുന്നതുമായി  ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തൽ ലംഘനങ്ങൾ ശ്രദ്ധയിൽ  പെട്ടാൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി പരാതി  പരിഹാര സെൽ രൂപീകരികരണം  തുടങ്ങിയവയായിരുന്നു  യോഗത്തിൽ  പ്രധാന ചർച്ചാവിഷയം ആയത് .

 

Leave a Reply

Your email address will not be published. Required fields are marked *